കോട്ടയം: ഷവർമയിൽ നിന്നും ഭക്ഷ്യ വിഷബാധ ഏറ്റ സംഭവത്തെ തുടർന്ന് ജില്ലയിൽ 3 ദിവസത്തിനകം 73 കടകളിൽ ഭക്ഷ്യ സുരക്ഷ വകുപ്പും ആരോഗ്യ വകുപ്പും പരിശോധന നടത്തി.
കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി, വൈക്കം മേഖലകളിലാണ് ഇന്നലെ പരിശോധന നടത്തിയത്.ഇന്നലെ മാത്രം 18 സ്ഥാപനങ്ങൾ പരിശോധിച്ചു. 6 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും.

