Hot Posts

6/recent/ticker-posts

മലയോര മേഖലയുടെ വികസനത്തിന് മേച്ചാൽ റോഡിന് നിർണ്ണായക പങ്ക്: മാണി സി കാപ്പൻ


മൂന്നിലവ്: കാഞ്ഞിരംകവല - മേച്ചാൽ - നരിമറ്റം റോഡ് നവീകരണം മലയോര മേഖലയുടെ വികസനത്തിന് നിർണ്ണായക പങ്കു വഹിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ. 



നവീകരണ പ്രവർത്തനങ്ങളിൽ എം എൽ എ സംതൃപ്തി പ്രകടപ്പിച്ചു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ജോഷ്വാ, ജോയി സ്കറിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ, മേച്ചാൽ വാർഡ് മെമ്പർ പി എൽ ജോസഫ്, യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡൻ്റ് സ്റ്റാൻലി മാണി എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

Reactions