Hot Posts

6/recent/ticker-posts

തിടനാട് ബാങ്ക് തെരഞ്ഞെടുപ്പിൽ പിസി ജോർജ് വിഭാഗത്തിന് ജയം


തിടനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ LDF സഖ്യത്തിനെതിനെതിരെ ഒറ്റയ്ക്ക് പോരാടി മിന്നുന്ന വിജയവുമായി പിസി ജോർജ് വിഭാഗം. ജനപക്ഷ നേതാവ് തോമസ് വടകര നയിച്ച ജനകീയ പാനലാണ് വിജയിച്ചത്.  നാല് പഞ്ചായത്തംഗങ്ങളും, രണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും, സിപിഎം ഏരിയ കമ്മറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമടക്കം അണിനിരന്ന എൽ.ഡി.എഫ് സഖ്യത്തിനെതിരെ നേടിയ വിജയം ജനപക്ഷത്തിനും പിസി ജോർജ്ജിനും രാഷ്ട്രീയ മാറ്റ് കൂട്ടുന്നു.



വിജയം ഉറപ്പിച്ച് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നേരിട്ട് ഇറങ്ങിയതും ശ്രെദ്ധ നേടിയിരുന്നെങ്കിലും മണ്ഡലത്തിലെ സുപ്രധാനമായ തിടനാട് സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ട ഈ കനത്ത പരാജയം നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. 

യുഡിഎഫിന് സ്ഥാനാർഥികളില്ലായിരുന്നെങ്കിലും  എൽ.ഡി.എഫിനുള്ള യുഡിഎഫിന്റെ പരോക്ഷ പിന്തുണയും ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പിലെ വിജയം പി സി ജോർജ്ജിനും ജനപക്ഷം പാർട്ടിക്കും മണ്ഡലം തിരിച്ചു പിടിക്കാനാവുമെന്ന ആത്മവിശ്വാസം വര്ധിപ്പിച്ചിരിക്കുകയാണ്.

Reactions