Hot Posts

6/recent/ticker-posts

പാലായിൽ വൈദ്യുതി ലൈനിന് തീപിടിച്ചു


പാലാ: ന​ഗരത്തിൽ മുൻസിപ്പാലിറ്റി ഓഫീസിന് സമീപം വൈദ്യുതി ലൈനിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12. 30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. 
ന​ഗരസഭാ ഓഫീസിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമുള്ള പോസ്റ്റിലാണ് തീപടർന്നത്. 



ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തെത്തുടർന്ന് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ നിലവാരം കുറഞ്ഞ വയറുകളാണ് തീപടരാൻ കാരണമെന്ന് ആക്ഷേപമുണ്ട്.


Reactions