Hot Posts

6/recent/ticker-posts

ഷവർമ വിഷബാധ; നടപടി കടുപ്പിച്ച് ആരോ​ഗ്യവകുപ്പ്


സംസ്ഥാനത്ത് പലയിടങ്ങളിയും ഭക്ഷ്യവിഷബാധ തുടരുന്ന സാഹചര്യത്തിൽ  സംസ്ഥാന വ്യാപകമായി റെയ്ഡുകള്‍ തുടരുന്നു. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ പു​രോ​ഗമിക്കുന്നത്. 



ഇന്നലെ കോട്ടയത്ത് നിന്ന് ഷവർമ കഴിച്ച വിദ്യാർത്ഥിനി ചൊറിച്ചിൽ ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ നേരിട്ടതിനെത്തുടർന്ന് ചികിത്സയിലാണ്. ഈ പശ്ചാത്തലത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനും ഷവർമ ഉണ്ടാക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

കടകൾക്ക് ലൈസൻസ് ഉണ്ടോയെന്ന് കർശനമായി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് ഇല്ലാത്ത കടകൾ അടച്ചുപൂട്ടും. കടയുടമൾക്കെതിരെ കർശന നിയമനടപടികളും സ്വീകരിയ്ക്കും. ജില്ലാ അടിസ്ഥാനത്തിലാകും പരിശോധനകൾ.



Reactions