Hot Posts

6/recent/ticker-posts

ബിവിഎം ഹോളി ക്രോസ്സ് കോളേജിന്റെ ആഭിമുഖ്യത്തിൽ ലോക രക്തദാതാദിനാചരണം

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


ചേർപ്പുങ്കൽ: ബിവിഎം ഹോളി ക്രോസ്സ് കോളേജിന്റെയും മാർ സ്ലീവാ മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക രക്തദാതാദിനം ആചരിച്ചു. രക്തദാനം ഐക്യദാർഢ്യം പ്രകടിപ്പിക്കലാണ് എന്നതാണ് ഈ വർഷത്തെ ലോക രക്തദാതാദിന സന്ദേശം. പരിപാടിയോടനുബന്ധിച്ച് നടന്ന രക്തദാന ക്യാമ്പ് മാർ സ്ലീവാ മെഡിസിറ്റി ഡയറക്ടർ ഫാ: ജോസ് കീരാഞ്ചിറ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. 



ബിവിഎം ഹോളി ക്രോസ്സ് കോളേജ് എം.എസ്.ഡബ്ല്യൂ വിദ്യാർഥികളാണ് രക്തദാന ക്യാമ്പിൽ പങ്കെടുത്തത്. ബിവിഎം ഹോളി ക്രോസ്സ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ഡിപ്പാർട്മെന്റ് മേധാവി സി. ഡോ. ബിൻസി അറക്കൽ, അധ്യാപകരായ സജോ ജോയ്, ജിബിൻ അലക്സ്‌, ക്യാംപ് കോർഡിനേറ്റർ മനു കെ എം എന്നിവർ നേതൃത്വം നൽകി.
Reactions