വൈദ്യുതി നിരക്കു വർധന ഒരു സാധാരണ കുടുംബത്തിൽ ശരാശരി 50 രൂപയുടെയും അൽപം കൂടി ഉയർന്ന ഇടത്തരം കുടുംബത്തിൽ ശരാശരി 350 രൂപയുടെയും അധിക ബാധ്യത ഉണ്ടാക്കുമെന്നാണ് വൈദ്യുതി വകുപ്പിന്റെ കണക്ക്. കൂടാതെ ഡ്യൂട്ടി, ഫിക്സഡ് ചാർജ് എന്നിവയും അധികമായി ഉണ്ടാകും.
വൈദ്യുതി ചാർജ് വർധന ചെറുകിട വ്യവസായ സ്ഥാപനങ്ങളെയും കാര്യമായി ബാധിക്കും. കോവിഡ് മൂലം പ്രതിസന്ധിയിലായ
വ്യവസായികളെ വീണ്ടും കടക്കെണിയിലാക്കും. ചെറുകിട കച്ചവടക്കാരെ വൈദ്യുതി ചാർജ് വർധന കാര്യമായി ബാധിക്കില്ല. 1000 വാട്സിൽ താഴെയുള്ള 400 യൂണിറ്റു വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഒരു ബില്ലിൽ ഏകദേശം 50 രൂപയുടെ വർധനയാണ് ഉണ്ടാകുന്നത്.
മുൻകാലങ്ങളെ അപേക്ഷിച്ച് അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ ഫാൻ ഉൾപ്പെടെ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക പ്രായോഗികമല്ല. വിദ്യാർഥികളുടെ പഠനം ഉൾപ്പെടെ ഒട്ടുമിക്ക കാര്യങ്ങളും ഓൺലൈനിലേക്കു മാറിയതിനാൽ മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവയുടെ ഉപയോഗവും കൂടും.






