Hot Posts

6/recent/ticker-posts

കാവുംകണ്ടം മിഷൻ ലീഗ് പ്രവർത്തനോദ്ഘാടനം



കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 26 ഞായർ രാവിലെ 10:30 ന് കാവുംകണ്ടം പാരീഷ് ഹാളിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ്‌ ജോയൽ ആമിക്കാട്ട് അധ്യക്ഷത വഹിക്കുന്ന സമ്മേളനം ഡയറക്ടർ ഫാ. സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്യും. 




സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ ആമുഖ പ്രഭാഷണം നടത്തും. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ അംഗത്വ സ്വീകരണവും അംഗത്വനവീകരണവും നടത്തും. 

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743


തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. ഡെന്നി ജോർജ് കൂനാനിക്കൽ, ജെസ്‌ന കല്ലാച്ചേരിൽ, ജിയമോൾ ജിജോ കുറ്റക്കാവിൽ, ജോഹാൻ വലിയപറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.


Reactions