Hot Posts

6/recent/ticker-posts

പാലാ ഗവ: ഹോമിയോ ആശുപത്രിയിലും സാന്ത്വന പരിചരണ വിഭാഗം


പാലാ: പാലാ ഗവണ്മെന്റ് ഹോമിയോ ആശുപത്രിയിലും സാന്ത്വന പരിചരണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും അറിയിച്ചു. ഗൃഹകേന്ദ്രീകൃത പരിചരണത്തിന് ഡോക്ടറും പാലിയേറ്റീവ് നഴ്സും അടങ്ങിയ സംഘത്തിന്റെ സേവനം ഇനി മുതൽ ലഭ്യമാണ്. 






ആഴ്ചയിൽ എല്ലാ ദിവസവും ഓപി സൗകര്യവും  ലഭ്യമാണ്. കിടത്തി ചികിത്സ ആവശ്യം ഉള്ളവർക്ക് അഞ്ചു കിടക്കകളോട് കൂടിയ ഐപി സൗകര്യവും പാലിയേറ്റീവ് വിഭാഗത്തിൽ പ്രവർത്തിക്കുന്നു. കോവിഡ് 19 കാലയളവിൽ  അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തുകയും മരുന്നുകൾ കൊടുക്കുകയും കിടപ്പു രോഗികളിൽ യൂറിനറി കത്തേറ്റർ സെഷന്‍ ആവശ്യമുള്ളവർക്ക് ചെയ്തു കൊടുക്കുകയും, വ്രണങ്ങൾ ഡ്രസിങ് നടത്തുകയും ചെയ്തിരുന്നു. 

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743


ആര്‍.എം.ഒ ഡോ. ഹേമ ജി. നായര്‍, പാലിയേറ്റീവ് നഴ്സ് തുടങ്ങിയവരുടെ വിദഗ്ധ സേവനവും ലഭിക്കുന്നു. ഡി.എം.ഒ. ഡോ.അജി വില്‍ബര്‍ , ആശുപത്രി സൂപ്രണ്ട് ഡോ.ടി. കെ. ചന്ദ്രശേഖരന്‍ എന്നിവരുടെ പൂര്‍ണ സഹകരണത്തോടെയാണ്  പദ്ധതി വിജയകരമായി നടത്തി വരുന്നത്.
ആശുപത്രിയിൽ നിന്നും ഓപിയിൽ 1975 പേർക്കും ഐപിയിൽ 29 പേർക്കും, വൃദ്ധസദന സന്ദർശനങ്ങൾ വഴി 637രോഗികൾക്കും സേവനം നൽകിയതായി അവർ അറിയിച്ചു.


ഹോമിയോ വൈദ്യശാഖ മറ്റു ചികിത്സാ രീതികളെ അപേക്ഷിച്ചു പാർശ്വഫലരഹിതവും ചികിത്സാ ചിലവ് കുറഞ്ഞതും, മറ്റു ചികിത്സാ രീതികളുമായി ആവശ്യമെങ്കിൽ സമന്വയിപ്പിക്കാവുന്നതും ആയതു കൊണ്ട്  രോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യസ്ഥിതി കൈവരിക്കുന്നതിനു സഹായിക്കുമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.


Reactions