പാലാ: ജനറൽ ആശുപത്രിയിൽ പുതിയതായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിൽ ഡയാലിസിസ് ആവശ്യമുള്ള രോഗികളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നതിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചതായി നഗരസഭാ ചെയർമാൻ അറിയിച്ചു.
ഇതിനായി രോഗികൾ 8113007601, O4822-215154 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. ഏതാനും ആഴ്ചകൾക്കകം പത്ത് യൂണിറ്റ് ഡയാലിസിസ് കേന്ദ്രം ട്രയൽ റൺ പൂർത്തിയാക്കിയാലുടൻ പ്രവർത്തനം ആരംഭിക്കും. ആവശ്യമായ ജീവനക്കാരെ നിയമിച്ച് പരിശീലനം നടത്തി വരികയാണ്.



