പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസവും പരിശീലനവും നൽകുന്ന പാലാ ജ്യോതിസ് സ്പെഷ്യൽ സ്കൂളിൽ പ്രവേശനോത്സവം നടന്നു. മുനിസിപ്പൽ കൗൺസിലർ സാവിയോ കാവുകാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
കഴിഞ്ഞ 17 വർഷമായി പാലാ കൊട്ടാരമറ്റത്ത് പ്രവർത്തിച്ചു വരുന്ന സ്കൂളിൽ സെറിബ്രൽ പാൾസി, ഓട്ടിസം, പ്രത്യേക വിദ്യാഭ്യാസം, ബുദ്ധിമാന്ദ്യം, പഠന വൈകല്യം തുടങ്ങി എല്ലാ മേഖലകളിലും അർപ്പണ മനോഭാവത്തോടെ പരിശീലനം നൽകുന്ന അദ്ധ്യാപകരെ അദ്ദേഹം അഭിനന്ദിച്ചു. ഗ്രീൻ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ വി.കെ.ഷാജിമോൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പി.ആർ അനിൽ കുമാർ, അഡ്വ. ചാക്കോ തോമസ് മുണ്ടനാട്ട് എന്നിവർ പ്രസംഗിച്ചു.

