പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കാവുംകണ്ടം: കാവുംകണ്ടം ഇളമ്പ്രക്കോടം റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. റോഡ് കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീക്ഷണിയായി മാറിയിരിക്കുകയാണ്. ദിവസേന നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന റോഡാണ് ഇത്. മഴ പെയ്യുമ്പോൾ രൂക്ഷമായ വെള്ളക്കെട്ടും ഉണ്ടാകാറുണ്ട്.
ഈ പ്രദേശത്തെ ധാരാളം ആളുകൾ പള്ളിയിലേക്കും അമ്പലത്തിലേക്കും പോകുന്നതിനുവേണ്ടി ആശ്രയിക്കുന്ന റോഡുമാണിത്. അശാസ്ത്രീയ
രീതിയിലുള്ള ടാറിങ്ങും കുഴിയടക്കലുമാണ് റോഡ് തർന്നുപോകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള ഓവുചാലുകളോ റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം തിരിച്ചുവിടാനോ വേണ്ട സംവിധാനമോ നിലവിലില്ലാത്തതാണ് റോഡ് പെട്ടെന്ന് തകരാനുള്ള കാരണം.
വെള്ളം ഒഴുകിപ്പോകാനുള്ള ഓടകൾ നിർമ്മിച്ചും മികച്ച ഗുണനിലവാരമുള്ള ടാറിങ് നടത്തിയും റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കണമെന്ന് എസ്.എം.വൈ.എം കാവുംകണ്ടം യൂണിറ്റ് അധികാരികളോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയൽ ആമിക്കാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. തോമസ് ആണ്ടുകുടിയിൽ, ജോജിൻ വാദ്യാനത്തിൽ, ആര്യ പീടികയ്ക്കൽ, ആഷ്‌ലി പൊന്നെടുത്താംകുഴിയിൽ, അന്നു വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.



