പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കോട്ടയം: ജില്ലാതല സ്കൂൾ പ്രവേശനോത്സവം കുടമാളൂർ ജി.എച്ച്.എസിൽ ആഘോഷപൂർവം നടന്നു. രജിസ്ടേഷൻ സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ വേദിയിൽ പ്രദർശിപ്പിച്ചതിനു ശേഷമായിരുന്നു ജില്ലാതല ഉദ്ഘാടനം നടത്തിയത്.
വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്ന പ്രവർതനങ്ങളാണ് സർക്കാർ നടത്തി കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം പ്രാവർത്തികമായിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ ഷാജിമോൻ , അയ്മനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദേവകി ടീച്ചർ, പഞ്ചായത്തംഗം ബിന്ദു ഹരികുമാർ, എസ്.എസ്.കെ ഡിപി സി മാണി ജോസഫ്, വിദ്യാകിരണം ജില്ലാ കോ- ഓർഡിനേറ്റർ കെ.ജെ പ്രസാദ്, ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു, ഹയർ സെക്കൻഡറി ജില്ലാ കോ- ഓർഡിനേറ്റർ പി.കെ അനിൽകുമാർ, അധ്യാപക പ്രതിനിധി ജി.വിനോദ്, കുടമാളൂർ ജി.എച്ച് എസ് എസ് പ്രോഗ്രാം കൺവീനർ ജെ. റാണി എന്നിവർ പങ്കെടുത്തു.



