പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ: നഗരസഭ വികസന സെമിനാർ നടന്നു. 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായിട്ടാണ് സെമിനാർ സംഘടിപ്പിച്ചത്. നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം സാവിയോ കാവുകാട്ട് പദ്ധതിരേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ പിഎ പയസ് , മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ , മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.
അസി. പ്ലാൻ കോഡിനേറ്റർ ഗീത പിഎൻ വിവിധ ഗ്രൂപ്പുകളിൽ ചർച്ച ചെയ്ത നിർദ്ദേസങ്ങൽ സെമിനാറിൽ അവതരിപ്പിച്ചു.

