Hot Posts

6/recent/ticker-posts

മിനിമാസ്‌റ്റ്‌ ലൈറ്റുകള്‍ക്ക് 3.50 ലക്ഷം രൂപ അനുവദിച്ച് തോമസ്‌ ചാഴികാടൻ എംപി



മൂന്നിലവ്: മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ എസ് റ്റി ഭൂരിപക്ഷ മേഖലയായ രണ്ടാം വാർഡിലെ വാളകം സിഎസ്ഐ പള്ളിക്ക്‌ സമീപവും, നാലാം വാർഡിലെ പഴുക്കാകാനം നെടുംകല്ലേൽ ഭാഗത്തും മിനിമാസ്‌റ്റ്‌  ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടപടിയായി. 




ഇതിനായി എംപിമാര്‍ക്കുള്ള പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 3.50 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി  തോമസ് ചാഴികാടന്‍ എംപി അറിയിച്ചു. 

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743


ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെയിംസ് മാമ്മൻ, ജിൻസി ഡാനിയേൽ, അജിത്ത്‌ ജോർജ്, കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് ടൈറ്റസ് ജേക്കബ് എന്നിവർ എംപിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.


Reactions