Hot Posts

6/recent/ticker-posts

കോട്ടയം ബിസിഎം കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി വിദ്യാർത്ഥിനിയ്ക്ക് പരിക്ക്


കോട്ടയം ബിസിഎം കോളേജിലെ വിദ്യാർത്ഥിനിയാണ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയത്. ബി എ സോഷ്യോളജി മൂന്നാം വർഷ വിദ്യാർത്ഥിനിയായ ദേവികയ്ക്കാണ് പരിക്കേറ്റത്. 



രണ്ട് കയ്യും കാലും ഒടിഞ്ഞ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തളം സ്വദേശിനി ദേവിക (21 ) ചാടിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യശ്രമമെന്ന് കോളജ് അധികൃതർ പറഞ്ഞു. 



തിങ്കളാഴ്ച രാവിലെ 11:30 നാണ് സംഭവം. കോളേജിന്റെ ഒന്നാം നിലയിൽ നിന്നാണ് വിദ്യാർത്ഥിനി ചാടിയത്. ഉടൻ തന്നെ ജീവനക്കാർ കുട്ടിയെ മെഡിക്കൽ കോളജിൽ എത്തിച്ചു. വിദ്യാർത്ഥിനിക്ക് ഡിപ്രഷനുണ്ടായിരുന്നു എന്ന് സഹപാഠികൾ പറഞ്ഞു.


Reactions