Hot Posts

6/recent/ticker-posts

പ്രവിത്താനം മരിയ ഭവൻ കോൺവെന്റിലെ സിസ്റ്റർ ജോൺസിയ നിര്യാതയായി


പ്രവിത്താനം മരിയ ഭവൻ കോൺവെന്റിലെ സിസ്റ്റർ ജോൺസിയ പിഎച്ച്ജെസി (82) നിര്യാതയായി. ദീർഘകാലം പ്രവിത്താനം എംകെഎം  ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 



സംസ്കാര ശുശ്രുഷകൾ ജൂലൈ 12 (ചൊവ്വ ) ഉച്ചകഴിഞ്ഞ് 2 മണിക്ക് മഠത്തിലെ ചാപ്പലിൽ ആരംഭിക്കുന്നതും ശേഷം പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫോറോനാ പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. 



പാലാ അരുണാപുരം കടപ്പാട്ടൂർ പുത്തേട്ട് വീട്ടിൽ പരേതരായ ചാക്കോ - റോസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ റോസാമ്മ, പരേതരായ മറിയം, ചാക്കോ, അന്നമ്മ, കുര്യൻ, ഏലിയാമ്മ, വർക്കി, ജോസഫ്, തോമസ്.


Reactions