Hot Posts

6/recent/ticker-posts

ക്ഷീര കർഷക സബ്സിഡി പുനസ്ഥാപിക്കണം : ഷോൺ ജോർജ്


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ക്ഷീര കർഷകർക്ക് ഒരു ലിറ്റർ പാലിന് നൽകിയിരുന്ന നാല് രൂപ സബ്സിഡി വെട്ടി കുറച്ച് മൂന്നു രൂപ ആക്കിയ നടപടി അങ്ങേയറ്റം ഖേദകരമാണെന്ന് അഡ്വ. ഷോൺ ജോർജ്. കാലിത്തീറ്റയ്ക്കും, പശുവിനും, മറ്റു അനുബന്ധ ചിലവുകൾക്കും വലിയ രീതിയിലാണ് വില വർധിച്ചിരിക്കുന്നത്. 



ഈ സാഹചര്യത്തിൽ നൽകിയിരുന്ന സബ്സിഡി കൂടി വെട്ടിക്കുറച്ചാൽ ക്ഷീര കർഷകർ ഈ മേഖലയിൽ നിന്നും പൂർണമായും പിന്മാറുന്ന അവസ്ഥ ഉണ്ടാകും. ഇത് കേരളത്തിൽ കടുത്ത പാൽ ക്ഷാമത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 



സബ്സിഡി ഒരു രൂപ വർദ്ധിപ്പിക്കേണ്ട സാഹചര്യത്തിലാണ് നിലവിൽ ഒരു രൂപ കുറച്ചിരിക്കുന്നത് ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും കേരള ജനപക്ഷം സെക്കുലർ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.



Reactions