Hot Posts

6/recent/ticker-posts

വൈക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ


വൈക്കം: വൈക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച സംഭവത്തിൽ ചെരുപ്പ് വിതരണക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയിലെ പിഎംടി ചെരുപ്പ് ഹോൾസെയിൽ സ്ഥാപനത്തിലെ ജീവനക്കാരൻ മൂവാറ്റുപുഴ മാറാടി രണ്ടാർ അഴയിടത്ത് വീട്ടിൽ കുഞ്ഞുമോന്റെ മകൻ എ കെ നസീബിനെയാണ് വൈക്കം തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 



സബ് ഇൻസ്പെക്ടർ പി ആർ ദീപു, എസ് ഐ സോണി ജോസഫ്, പി എസ് സുധീരൻ പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് മൂവാറ്റുപുഴയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും പ്രതിയെ പിടികൂടിയത്. ജൂലൈ 16 ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ വടയാർ- മുട്ടുങ്കൽ  റോഡിലാണ് സംഭവം നടന്നത്. 



വൈക്കം കടുത്തുരുത്തി മേഖലകളിലുള്ള ചെരുപ്പ് കടകളിൽ നിന്നും ഓർഡർ എടുത്ത് സാധനങ്ങൾ എത്തിച്ചു നൽകുന്ന ജോലിയാണ് യുവാവിന്.  വടയാർ ഭാഗത്ത് താമസിക്കുന്ന വിദ്യാർത്ഥിനികളായ രണ്ടു പെൺകുട്ടികൾ സൈക്കിളിൽ വരുന്നതിനിടെ വടയാർ ജംഗ്ഷന് സമീപത്തുവച്ച് ബൈക്കിൽ എത്തിയ ഇയാൾ അവരെ തടഞ്ഞുനിർത്തി ഓൺലൈനിൽ ഡ്രസ്സ് വാങ്ങാറുണ്ടോയെന്ന് ചോദിച്ചു ഒരു പെൺകുട്ടിയുടെ ദേഹത്ത് കടന്നു പിടിക്കുകയായിരുന്നു.  


ഉടൻ കുതറി മാറി ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ബൈക്കിൽ അതിവേഗം കടന്നു കളഞ്ഞു. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെക്കുറിച്ച് സൂചന നൽകിയ വൈക്കത്തെ വ്യാപാര സ്ഥാപനങ്ങളിലും, വടയാറിലും എത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Reactions