Hot Posts

6/recent/ticker-posts

വളർത്തുനായയെ അക്രമിക്കുന്ന കരടി, ഭയപ്പെടുത്തി ഓടിച്ച് ഉടമ

തന്റെ വളർത്തുനായയെ ഉപദ്രവിക്കാൻ വന്ന കരടിയെ പേടിപ്പിക്കുന്ന ഒരാളുടെ ദൃശ്യങ്ങൾ വൈറലാവുന്നു. വൈറലായിരിക്കുന്ന വീഡിയോയിൽ ആദ്യം ഒരു സ്ത്രീ ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തേക്ക് വരുന്നത് കാണാം. എന്നാൽ, പുറത്തെത്തിയ ഉടനെ പരിഭ്രാന്തയായി ഓടി തിരികെ വരുന്നതും കാണാം.

 പിന്നാലെ ഒരു പട്ടിയും ഓടി വരുന്നുണ്ട്. പെട്ടെന്ന് ഒരു മനുഷ്യൻ അങ്ങോട്ട് വരികയും എല്ലാവരേയും വീടിന്റെ അകത്തേക്ക് കയറാൻ പ്രേരിപ്പിക്കുന്നതും കാണാം. എല്ലാവരും അകത്തേക്ക് കയറി. അപ്പോൾ അയാൾ ആ കരടിയെ ഭയപ്പെടുത്താൻ നോക്കുകയാണ്. ഒപ്പം തന്നെ ഒച്ച വയ്ക്കുന്നുമുണ്ട്. അതോടെ, കരടി തിരിഞ്ഞോടുകയാണ്. ഏതായാലും നായ സംരക്ഷിക്കപ്പെട്ടു. 
Reactions