മീനച്ചിൽ താലൂക്കിൽ രണ്ടാം ദിവസവും തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പാലാ നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര അറിയിച്ചു.
അതിതീവ്ര മഴയും ഉരുൾപൊട്ടലും മൂലം മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ്. അതിനാൽ നഗരസഭാ പ്രദേശത്തെ താഴ്ന്ന മേഖലയിൽ താമസിക്കുന്നവരും വ്യാപാരികളും അതീവ ജാഗ്രത പുലർത്തണമെന്നും ആൻ്റോ പടിഞ്ഞാറേക്കര അഭ്യർത്ഥിച്ചു.







