പൂഞ്ഞാർ തെക്കേക്കര മങ്കുഴിയിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുനാരകത്തിങ്കൽ രാജപ്പൻ നായർ (82) ആണ് മരിച്ചത്.
ഇയാൾ തനിച്ചായിരുന്നു താമസം. രാജപ്പന് സ്ഥിരമായി ഭക്ഷണം നല്കിയിരുന്നയാൾ രാവിലെ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
വീട് തുറന്ന് നിലയിലും ടിവി ഓണാക്കിയ നിലയിലുമായിരുന്നു. പണവും മറ്റും പഴ്സിൽ തന്നെ ഉണ്ടായിരുന്നു. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.





