Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ


കോട്ടയം ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ച് ഉത്തരവായി. ഹയർസെക്കൻഡറി മൂന്നാംഘട്ട അലോട്ട്മെൻറ് വന്നിട്ടും കോട്ടയം ജില്ലയിലെ പത്താം ക്ലാസ് ജയിച്ച വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട ഗ്രൂപ്പും സ്കൂളുകളും ലഭ്യമല്ലാത്ത സ്ഥിതിയായിരുന്നു.



കോട്ടയം ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റുകളിൽ മാർജിനിൽ ഇൻക്രീസ് നൽകി കുട്ടികൾക്ക് ഉപരിപഠന സൗകര്യമൊരുക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.




സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ഇത്തരത്തിൽ സീറ്റ് വർദ്ധന നടത്തിയത് പോലെ കോട്ടയം ജില്ലയിലെ സ്കൂളുകളിലും ഈ വർദ്ധനവ് ലഭ്യമാക്കണമെന്നാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണി വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടത്.


എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കുന്നവർക്ക് സഹായം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു. വനിതാ കോൺഗ്രസ് അവശ്യപ്പെട്ടു.

Reactions