ഈരാറ്റുപേട്ട നഗരസഭയിലെ കാരയ്കാട്, കൊട്ടുകാപള്ളി, കാട്ടാമല, മാതാക്കൽ തുടങ്ങി നിരവധി റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. അടിയന്തിരമായി റോഡുകൾടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഉപരോധസമരം നടത്തും.
വെളളിയാഴ്ച (23/9/2022) രാവിലെ 11 മണിക്ക് നഗരസഭാ ഉപരോധ സമരം സംഘടിപ്പിക്കുമെന്ന് എന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്സി എച്ച് ഹസീബ് പറഞ്ഞു.
സെക്രട്ടറി സഫീർ കുരുവനാൽ, ഖജാൻജി.കെ.യു. സുൽത്താൻ, കമ്മിറ്റി അംഗങ്ങളായ സുബൈർ വെള്ളാപള്ളി ൽ, വി.എസ്. ഹിലാൽ, എം.എസ് ആരിഫ്, ഷാജി വഞ്ചാങ്കൽ, സാബിർ പാറകുന്നേൽ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേത്യതം നൽകും





