പാലാ സബ്ജയിലിൽ നിയമ അവബോധന ക്ലാസ്സും തൊഴിൽസംരംഭകത്വ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ്, കോട്ടയം ജില്ലാ പ്രൊബേഷൻ ഓഫീസ്, കോട്ടയം ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ്
പരിപാടിയും സംഘടിപ്പിച്ചത്.
സാഹചര്യങ്ങൽ മൂലം കുറ്റവാലികളാകേണ്ടി വന്നവരെ നേർവഴിക്ക് കൊണ്ടുവരാനുള്ള പ്രൊബേഷൻ പദ്ധതിയുടെ ഭാഗമായിട്ടാണ് ക്ലാസും തൊഴിൽ സംരംഭകത്വ പരിശീലന പരിപാടിയും നടത്തിയത്. ജില്ലാ ജഡ്ജിയും താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി ചെയർമാനുമായ ഇ അയൂബ്ഖാൻ ഉദ്ഘാടനം ചെയ്തു.
പാലാ സബ്ജയിൽ സൂപ്രണ്ട് സി. ഷാജി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. നവജീവൻ ട്രസ്റ്റ് ചെയർമാൻ പിയൂ തോമസ്, പാല സബ്ജെയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ജോമോൻ മാത്യു, പ്രൊബേഷൻ അസിസ്റ്റന്റ് ജിന്റു ബേബി, ജില്ലാ ഓഫീസർ ജി മനോജ് എന്നിവർ സംസാരിച്ചു.





