Hot Posts

6/recent/ticker-posts

റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിയ്ക്കുന്നു


ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ഇടപ്പാടി കുന്നേമുറി പാലം മുതൽ ഭരണങ്ങാനം ജംഗ്ഷൻ വരെ  റോഡ് സുരക്ഷയ്ക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കു 23 ന് തുടക്കമാകുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.  


ഈ ഭാഗത്ത് സ്ഥിരമായി ഉണ്ടാകുന്ന റോഡ് അപകടങ്ങൾ പരിഹരിക്കുന്നതിനായി റോഡ് സുരക്ഷാ അതോറിറ്റി അനുവദിച്ച 95.5 ലക്ഷത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.



ഇടപ്പാടി കുന്നേമുറി മുതൽ ഭരണങ്ങാനം വരെയുള്ള പ്രദേശത്തെ വെള്ളക്കെട്ട് നീക്കുന്നതിന് സ്ലാബോടുകൂടിയ ഓടകൾ, വീതി കുറഞ്ഞ ഭാഗത്ത് ഫുട്പാത്ത്, ഭരണങ്ങാനം ടൗണിലും ഇടപ്പാടി ജംഗ്ഷനിലും വെയ്റ്റിംഗ് ഷെഡ്, വാർണിംഗ് ബ്ലിംകർ തുടങ്ങിയവയും ഇതിൻ്റെ ഭാഗമായി നിർമ്മിക്കും.


നിർമ്മാണോൽഘാടനം രാവിലെ 9.30ന് മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ ഈ പ്രദേശത്തെ വെള്ളക്കെട്ടിനും പരിഹാരമാകും. ഉദ്യോഗസ്ഥ സംഘം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥലങ്ങൾ സന്ദർശിച്ചു കരാറുകാരന് നിർദ്ദേശം നൽകി.

Reactions