Hot Posts

6/recent/ticker-posts

ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ നടപടിയുമായി മേയർ


മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ 11 നഗരസഭ ജീവനക്കാർക്കെതിരെ നടപടിയുമായി മേയർ. സ്ഥിരം ജീവനക്കാരായ 7 പേരെ സസ്പെന്റ് ചെയ്തതായും സംഭവത്തിൽ ഉൾപ്പെട്ട 4 താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.




തിരുവനന്തപുരം ചാല സർക്കിളിലെ ശുചീകരണ തൊഴിലാളികളാണ് സദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ഓണാഘോഷത്തിന് സമയം അനുവദിച്ചില്ലെന്നാരോപിച്ചാണ് ഭക്ഷണം മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. തിരുവനന്തപുരം കോർപ്പറേഷനിലെ ചാല സർക്കിളിൽ നടന്ന ഓണാഘോഷത്തിനിടെയാണ് സംഭവം. 



ആഘോഷപരിപാടിയ്‌ക്കിടെ ഓഫീസിന്റെ പ്രവർത്തനം തടസ്സപ്പെടരുതെന്ന് ജീവനക്കാർക്ക് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു. രാവിലെ ഓണാഘോഷം ആരംഭിക്കാൻ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽക്ക് ഇൻസ്‌പെക്ടർ പറയുകയായിരുന്നു. ഇതാണ് ജീവനക്കാരെ പ്രകോപിതരാക്കിയത്.തുടർന്ന് മുദ്രാവാക്യം വിളിയോടെയാണ് ഇവർ സദ്യ മാലിന്യക്കൂമ്പാരത്തിൽ തളളിയത്.


Reactions