ന്യൂഡല്‍ഹി: സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാന്‍ തീരുമാനം. സെപ്റ്റംബര്‍ 27 മുതല്‍ ലൈവ് സ്ട്രീം ആരംഭിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് മീറ്റിങ്ങിലാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്.
ആദ്യ ഘട്ടത്തില്‍ യൂ ട്യൂബിലൂടെ ആകും ലൈവ് സ്ട്രീമിംഗ്. പിന്നീട് ഭരണഘടന ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യുന്നതിന് സ്വന്തമായി വെബ്കാസറ്റ് ചാനല്‍ ആരംഭിക്കും. ഭരണഘടനപരമായി പ്രാധാന്യമുള്ള കേസ്സുകളുടെ തത്സമയ സംപ്രേക്ഷണം നടത്താന്‍ 2018 ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഭരണഘടന ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാനുള്ള ഫുള്‍ കോര്‍ട്ട് തീരുമാനം. നിലവില്‍ ഗുജറാത്ത്, കര്‍ണാടക, പട്‌ന, ഒറീസ, ജാര്‍ഖണ്ഡ് ഹൈക്കോടതികള്‍ നിലവില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.





