Hot Posts

6/recent/ticker-posts

ഐശ്വര്യയും ധനുഷും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; വിവാഹമോചനം വേണ്ട


നടന്‍ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും വിവാഹമോചനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് പതിനെട്ടുവര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിനു ശേഷം വേര്‍പിരിയാന്‍ തയ്യാറെടുക്കുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. 


എന്നാല്‍ അനുരഞ്ജന ശ്രമങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും വിഷയത്തില്‍ ഇടപെട്ടിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് കുടുംബാംഗങ്ങളുടെ ആശിര്‍വാദത്തോടെ ഇരുവരും മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


2020-വരെ ഇവരുടെ ദാമ്പത്യബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. ധനുഷ് ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണത്രെ ഇവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുടങ്ങിയത്. 


വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ധനുഷും ഐശ്വര്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസം മാറ്റാന്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം ശ്രമം നടത്തിയിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകൾ ഐശ്വര്യയും ധനുഷും 2004-ലാണ്  വിവാഹിതരായത്. യാത്ര, ലിംഗ എന്നീ രണ്ടു കുട്ടികളുണ്ട്.

Reactions