Hot Posts

6/recent/ticker-posts

കാവുംകണ്ടത്ത് മിഷൻലീഗ് സെമിനാർ നടത്തി


ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ പാരിഷ്ഹാളിൽ ഏകദിന സെമിനാർ നടത്തി. ശാഖാ പ്രസിഡന്റ്‌ ജോയൽ ആമിക്കാട്ട് അധ്യക്ഷത വഹിച്ചു.


കടനാട് ഫൊറോന മിഷൻ ലീഗിന്റെ പ്രസിഡന്റ്‌ ജോബി വല്ലനാട്ട് സെമിനാർ ഉദ്ഘാടനം ചെയ്തു. ആര്യ പീടികയ്ക്കൽ ആമുഖപ്രഭാഷണം നടത്തി. 'കുട്ടികളിലെ സാഹിത്യ അഭിരുചി വളർത്താൻ' എന്ന വിഷയത്തെക്കുറിച്ച് ജോജി വട്ടപ്പലം ക്ലാസ് നയിച്ചു. 


ഡയറക്ടർ ഫാ. സ്കറിയ വേകത്താനം ചർച്ചകൾക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, ആൻ മരിയ തേനംമാക്കൽ, അജോ വാധ്യാനത്തിൽ, ബിനീറ്റ ഞള്ളായിൽ, ടോബിൻ വട്ടക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Reactions