എസ്എംവൈഎം മണ്ണാറപ്പാറയും ലയൻസ് ക്ലബ് മാഞ്ഞൂരും സംയുക്തമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി നേത്രചികിത്സ വിഭാഗത്തിന്റെ നേതൃത്വത്തിൽ 2022 ഒക്ടോബർ 30 ഞായർ രാവിലെ 9 മുതൽ ഉച്ചക്ക് 12:00 വരെ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് ചർച്ച് പാരിഷ് ഹാളിൽ സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തുന്നു.
ക്യാമ്പിൽ നേത്ര രോഗമുള്ളവരെ വിദഗ്ദ്ധ ഡോക്ടർമാർ പരിശോധിക്കുന്നതും, തിമിര ശാസ്ത്രക്രിയ വേണ്ടിവരുന്നവരെ അടുത്ത ദിവസം അങ്കമാലി ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുന്നതുമാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നതിനോ പേര് രജിസ്റ്റർ ചെയുന്നതിനോ യാതൊരുവിധ ഫീസും ഈടാക്കുന്നതുമല്ല. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി രജിസ്ട്രേഷൻ ചെയേണ്ടതാണ്. വിദഗ്ദ്ധ പരിശോധന ആവശ്യമായിവരുന്ന രോഗികൾക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി അതിനുള്ള സൗകര്യം ഒരുക്കുന്നതുമാണ്. +918848229529, +919846213113.







