ആരാധനാലയത്തിന്റെ ശൗചാലയത്തില്‍ കയറ്റി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു. സംഭവത്തില്‍ വെള്ളൂര്‍ വടകര ഭാഗത്ത് പുത്തന്‍പുരയില്‍ വീട്ടില്‍ അന്‍സിലിനെ (18) കടുത്തുരുത്തി പോലീസ് അറസ്റ്റുചെയ്തു.
യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി കടുത്തുരുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെ (ഒക്ടോബർ 23)യായിരുന്നു സംഭവം.
സാമൂഹികമാദ്ധ്യമം വഴി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ യുവാവ് വിവാഹവാഗ്ദ്ധാനം നല്‍കി വിദ്യാര്‍ത്ഥിനിയെ നിരവധി തവണ പീഡിപ്പിച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തില്‍ എത്തിയ പെണ്‍കുട്ടിയെ യുവാവ് ടോയ്‌ലെറ്റില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബലാത്സംഗം ചെയ്തുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ ചുമത്തിയാണ് അന്‍സിലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.






