Hot Posts

6/recent/ticker-posts

ലീജിയൻ ഓഫ് മേരി വാർഷികം ആഘോഷിച്ചു


ലിജിയൻ ഓഫ് മേരി കാവുംകണ്ടം യൂണിറ്റിന്റെ വാർഷികം ആഘോഷിച്ചു. ലിസി അബ്രാഹം മണ്ണൂർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ ക്രിസ്റ്റീൻ പാറേമാക്കൽ മുഖ്യപ്രഭാഷണം നടത്തി. 


വികാരി ഫാ. സ്കറിയ വേകത്താനം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. അമ്മിണി കോഴിക്കോട്ട് ആമുഖപ്രഭാഷണം നടത്തി. 


ലീജിയൻ ഓഫ് മേരി അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഷൈബി തങ്കച്ചൻ താളനാനിക്കൽ, വത്സമ രാജു അറയ്ക്കകണ്ടത്തിൽ, ഡാർലി  ചിറപ്പുറത്തേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions