ചരിത്ര പ്രസിദ്ധമായ കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രത്തിലെ ഈ വർഷത്തെ ഏകാദശി മഹോത്സവത്തിന് ഈ മാസം 27ന് കൊടിയേറും.ഡിസംബർ 4ന് വരെ നീളുന്ന ഇത്തവണത്തെ ഉത്സവാഘോഷങ്ങൾക്ക് പ്രിത്യേകതകൾ ഏറെയുണ്ട്.
ഡിസംബർ 3 ശനിയാഴ്ച ഏകാദശി വിളക്കും 4 ഞായറാഴ്ച ആറാട്ട് എഴുന്നള്ളിപ്പോടെ സമാപിയ്ക്കുന്ന തിരുവുത്സവത്തിൽ ഗജവീരൻമാർ അണിനിരക്കുന്ന പ്രൗഢ ഗംഭീരമായ എഴുന്നള്ളിപ്പും മേള കുലപതികൾ മാറ്റുരയ്ക്കുന്ന താള വാദ്യ സമന്വയവും കൊഴുപ്പേകും. ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിന് ആറാട്ടുവഴിയിൽ ഇരുവശങ്ങളും കുരുത്തോകളാലും ദീപാലങ്കാരങ്ങളാലും നിറപറ വെച്ചും ഭക്തർ പുതൃക്കോവിലപ്പനെ വരവേൽക്കും.
കൂടാതെ ക്ഷേത്രാചാരങ്ങൾക്കൊപ്പം വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഈ വർഷം മുതൽ ഏകാദശി സംഗീതോൽസവത്തിനും തുടക്കമാകും. കൂടുതൽ ഭക്തജന പങ്കാളിത്തത്തോടെ ഈ വർഷത്തെ തിരുഉത്സവം ഗ്രാമോത്സവമായി മാറ്റുമെന്നും സംഘാടകർ അറിയിച്ചു.
കുചേലകഥയിലെ രുഗ്മിണി സമേതനായ കൃഷ്ണഭഗവാന്റെ ധ്യാനബിംബത്താൽ ധന്യമായ ഈശ്വര സന്നിധിയാണ് പൂത്തൃക്കോലിൽ ക്ഷേത്രം. തന്നെ കാണാനെത്തിയ കൂചേലനെ ചോദിക്കാതെ തന്നെ ആഗ്രഹിച്ചതെല്ലാം നല്കി അനുഗ്രഹിച്ച വരദായകഭാവം ഇവിടെയെത്തുന്ന ഭക്തജനങ്ങൽക്ക് പെട്ടന്നുള്ള ഇഷ്ടവരസിദ്ധി ലഭ്യമാക്കുന്നുവെന്നാണ് വിശ്വാസം.
ഇവിടെ നിരന്തരം എത്തുന്ന ഭക്തർ ഭഗവാനെ സാക്ഷാൽ ഗുരുവായൂരപ്പനായി കണ്ട് ഈ ക്ഷേത്രത്തെ ദക്ഷിണ ഗുരുവായൂർ എന്ന് വിളിക്കുന്നു. വൃശ്ഛിക മാസത്തിൽ ഏകാദശി ദിവസമാണ് ഏകാദശി വിളക്ക് തിരു ഉത്സവം നടക്കുന്നത് എന്നതും ഈ ക്ഷേത്രത്തിൻറെ പ്രത്യേകതയാണ്. 800 വർഷത്തിലേറെ പഴക്കം പഴക്കം കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രം ആരുടെ കരവിരുതിൽ സൃഷ്ടിക്കപ്പെട്ടതാണെന്നതിന് ലിഖിത രേഖകളൊന്നും ലഭ്യവുമല്ല.






