Hot Posts

6/recent/ticker-posts

ലഹരിയുടെ അപകടങ്ങൾ 'കാണിച്ചു'തന്ന് പാലാ ന​ഗരസഭാ ലഹരിവിരുദ്ധ ക്യാംപെയ്ൻ


പാലാ: കേരള സംസ്ഥാന എക്സൈസ് വകുപ്പും പാലാ മുനിസിപ്പാലിറ്റിയും റസിഡൻസ് അസോസിയേഷനും കൂടി നടത്തുന്ന ലഹരി മുക്ത നവകേരളം ക്യാമ്പയിൻ നഗരസഭ ഓപ്പൺ ആഡിറ്റോറിയത്തിൽ നഗരസഭാ ചെയർമാൻ സ്വിച്ച് ഓൺ ചെയ്തു.


ഏതെങ്കിലും ഒരു വിഷയം സംബന്ധിച്ച് സെമിനാറോ ക്ലാസ്സോ നയിക്കുന്നതിനേക്കാൾ നല്ലത് ആ ആശയം ജനങ്ങളുടെ മുമ്പിൽ ദൃശ്യമാധ്യമത്തിലൂടെ കാണിക്കുക എന്ന തത്വത്തിൽ അധിഷ്ഠിതമായിരിക്കും ഈ ക്യാമ്പയിൻ. വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന കൂറ്റൻ എൽഇഡി ഡിസ്പ്ലേ സ്ക്രീൻ ആണ്  ക്യാമ്പയിനിലെ ഏറ്റവും വലിയ ആകർഷണം.




ലഹരി വിരുദ്ധ ആശയങ്ങൾ, ലഹരിയുമായി ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങൾ, ലഹരിക്ക് അടിമപ്പെട്ട സാംസ്കാരിക മേഖലയിൽ സംഭവിച്ച മൂല്ല്യച്യുതി ഇവയൊക്കെ ഈ സ്ക്രീനിലൂടെ പ്രക്ഷേപണം ചെയ്യും.



നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ എൽഇഡി വാഹനത്തിൽ ക്യാമ്പയിൻ നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്. 


Reactions