Hot Posts

6/recent/ticker-posts

തീക്കോയി പഞ്ചായത്ത് കട്ടൂപ്പാറയിൽ ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു



തീക്കോയി പഞ്ചായത്ത് കട്ടൂപ്പാറയിൽ ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു. ഇളംതുരുത്തിയിൽ (പാമ്പാടിക്കുന്നേൽ) എ.എൽ. മാത്യു (69) ആണ് മരിച്ചത്. 


വ്യാഴാഴ്ച നാല് മണിയോടെ വീടിനുള്ളിലെ കട്ടിലിൽ കിടക്കുമ്പോഴാണ് മാത്യുവിനെ മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.


ഈ സമയം ഇളയ മകൻ ടോമിയും വീട്ടിലുണ്ടായിരുന്നുവെങ്കിലും പരിക്കുകളില്ലാതെ രക്ഷപെട്ടു. വീടിന്റെ ഭിത്തിക്കും കേടുപാടു സംഭവിച്ചു. ഭാര്യ: മേരി മാത്യു പെരിങ്ങുളം നടുത്തൊട്ടിയിൽ (കടപ്രയിൽ) കുടുംബാംഗം. മക്കൾ: ബോബി, സോബി, ടോബി. മരുമക്കൾ: മിനി, രൂപ. 



Reactions