Hot Posts

6/recent/ticker-posts

വിദേശ മലയാളികളുടെ സംഭാവനകൾ വിലമതിക്കാനാവാത്തത്: കേന്ദ്രമന്ത്രി വി മുരളീധരൻ


കോട്ടയം: രാഷ്ട്രപുരോഗതിക്ക്  വിദേശമലയാളികൾ നൽകി വരുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.


ഓവർസീസ് റസിഡൻ്റ് മലയാളി അസോസിയേഷൻ്റെ (ഓർമ) ആഭിമുഖ്യത്തിൽ മൂന്നു ലക്ഷം രൂപ സമ്മാനത്തുകയുള്ള ഭൂഖണ്ഡാന്തര പ്രസംഗമത്സര പരമ്പരയുടെ ഉദ്ഘാടനം പ്രചാരണ സാമിഗ്രികൾ ഏറ്റുവാങ്ങി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 


ജനിച്ച നാടിനോട് പ്രതിബദ്ധതയുള്ളവരാണ് വിദേശമലയാളികളെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിൻ്റെ വജ്രജൂബിലിയോടനുബന്ധിച്ചു വളർന്നു വരുന്ന തലമുറയെ പ്രോൽസാഹിപ്പിക്കാനായി പ്രസംഗമത്സര പരമ്പരയ്ക്കു തുടക്കമിട്ട നടപടി അഭിനന്ദനാർഹമാണെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.


ഓർമ ഇൻർനാഷണൽ ടാലൻ്റ് പ്രൊമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. അഡ്വ എൻ കെ നാരായണൻ നമ്പൂതിരി, ജി.ലിജിന്‍ലാല്‍, ബി രാധാകൃഷ്ണമേനോൻ, അഡ്വ നോബിൾ മാത്യു, ബിപിൻ തോമസ്, സുമിത് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. 



ഓർമ ഭാരവാഹികളായ ജോസ് തോമസ് ആവിമൂട്ടിൽ, ജോർജ് നടവയൽ, ജോസ് ആറ്റുപുറം, ചെസ്സിൽ ചെറിയാൻ കവിയിൽ, ഷിജി സെബാസ്റ്റ്യൻ, ഷാജി ആറ്റുപുറം, ഡോ ഫ്രെഡ് മാത്യു, ഷൈൻ ജോൺസൺ  തുടങ്ങിയവർ വിവിധ രാജ്യങ്ങളിൽ നിന്നും തത്സമയം ഓൺലൈനിലൂടെ ചടങ്ങിൽ  പങ്കെടുത്തു.

Reactions