Hot Posts

6/recent/ticker-posts

പൂവത്തോട് സൗജന്യ നേത്രപരിശോധന ക്യാംപ്


പൂവത്തോട് സെന്റ് തോമസ് പാരിഷ്ഹാളിൽ നവംബർ 17 ന് സൗജന്യ നേത്രപരിശോധന ക്യാംപ് നടത്തും. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ നേത്ര ചികിത്സാവിഭാ​ഗത്തിന്റെ സഹകരണത്തോടെയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. 


17 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 12 വരെയാണ് ക്യാംപ്. ക്യാംപിൽ തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവരെ അങ്കമാലി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും സൗജന്യമായി ഓപ്പറേഷൻ നടത്തുകയും ചെയ്യും. 


ബിപിഎൽ വിഭാ​ഗക്കാർക്ക് എല്ലാ നേത്രരോ​ഗ ചികിത്സകളും സൗജ്യന്യമാണെന്നും അധികൃതർ അറിയിച്ചു. രജിസ്ട്രേഷന് അഖില കേരള കത്തോലിക്ക കോൺ​ഗ്രസ് അം​ഗങ്ങളെ 15-ാം തീയതിക്കുള്ളിൽ സമീപിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446121178 , 9544103665 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.



Reactions