ചേർപ്പുങ്കലിൽ 60 ഏക്കറോളം വരുന്ന തരിശു നിലം വിളനിലമാക്കാൻ അഹോരാത്രം പ്രയത്നിച്ച കർഷകന് നേരെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം.
അരിക്ക് അന്യസംസ്ഥാനങ്ങളെ നാം ആശ്രയിക്കുമ്പോഴാണ് 60 ഏക്കറോളം കാർഷിക നിലം പാട്ടത്തിനെടുത്ത് സ്വപ്രയത്നത്താൽ സമൂഹത്തിന് മാതൃകയാകാൻ ശ്രമിച്ച വാലെപീടികയിൽ മാത്തുക്കുട്ടി എന്ന കർഷകന്റെ ട്രാക്ട്ടറിൽ ഉപ്പ് പൊടിവിതറി എൻജിൻ പ്രവർത്തന രഹിതമാക്കി
സാമൂഹിക വിരുദ്ധരുടെ അക്രമം.
കാർഷിക മേഖലയെ മുന്നോട്ടു നയിക്കേണ്ട നമ്മളിലൊരുവൻ ഇത്തരം പ്രവർത്തിയ്ക്ക് മുതിർന്നു എന്നത് അത്യന്തം വേദനാജനകമായ കാര്യമാണ്. ഇത്തരക്കാരെ സമൂഹം തിരിച്ചറിയേണ്ടതും ഒറ്റപ്പെടുത്തേണ്ടതുമാണ്. അക്രമികളെ എത്രയും പെട്ടെന്ന് കണ്ടുപിടിച്ച് തക്ക ശിക്ഷ കൊടുക്കാൻ പോലീസ് അധികാരികൾ ശ്രമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.






