Hot Posts

6/recent/ticker-posts

പാലാ ഉപജില്ല സ്കൂൾ കലോത്സവത്തിന് തു‌ടക്കം


പാലാ ഉപജില്ല  സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. മാണി സി കാപ്പൻ എം എൽ എ കലോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തോമസ് ചാഴികാടൻ എംപി മുഖ്യാതിഥി  ആയിരുന്നു.


ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം പേർ പങ്കെടുക്കുന്ന കലയുടെ മാമങ്കത്തിനാണ് ആരംഭം കുറിച്ചത്. 
ഉദ്ഘാടന ദിനമായ ഇന്ന് (16.11.22) രചന മത്സരങ്ങളാണ്  നടന്നത്. പത്തു സ്റ്റേജുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്.


പാലാ മഹാത്മാഗാന്ധി ഹയർസെക്കന്ററി സ്കൂൾ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷനായിരുന്നു. പാലാ എ ഇ ഒ ശ്രീകല കെ ബി സ്വാഗതം ആശംസിച്ചു.


വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ, കൗൺസിലർമാരായ ബിജി ജോജോ,സതീഷ് ചൊള്ളാനി,ബൈജു കൊല്ലംപറമ്പിൽ,പാലാ ളാലം പള്ളി വികാരി റവ. ഫാ. ജോസഫ് തടത്തിൽ എൽ ഐ സി മാർക്കറ്റിംഗ് മാനേജർ അജു മാത്യൂസ്, എം എസ് ശശിധരൻ നായർ, സി എൻ വിഷ്ണുകുമാർ, ഷിബുമോൻ ജോർജ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു. മേള 18 നു സമാപിക്കും.


Reactions