Hot Posts

6/recent/ticker-posts

പാലാ ന​ഗരസഭ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 21 ന് തുടക്കം



പാലാ ന​ഗരസഭയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക്  ഈ മാസം 21 ന് തുടക്കമാകും. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 22 ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ നിർവഹിക്കും.


1947 ഓ​ഗസ്റ്റ് 28 ന് രൂപീകൃതമായ പാലാ ന​ഗരസഭയുടെ 75 -ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഇതോടനനുബന്ധിച്ച് നഗരസഭാ കോൺഫ്രൻസ് ഹാളിൽ സ്വാഗതസംഘം യോഗം ചേർന്നു. സ്വാ​ഗത സംഘത്തിൽ ആൻ്റോ ജോസ് പടിഞ്ഞാറെക്കരയെ കൺവീനറായും സിജി പ്രസാദിനെ  ജോയിൻ്റ് കൺവീനറായും  പ്രഫ. സതീഷ്ചൊള്ളാനി, ബിനു പുളിക്കകണ്ടം എന്നിവരെ വൈസ് ചെയർമാൻമാരായും  ബിജു പാലുപ്പടവനെ കോ-ഓർഡിനേറ്ററായും തെരഞ്ഞെടുത്തു.


പരിപാടികളുടെ വിജയത്തിനായി കൗൺസിലർമാർ ,മുനിസിപ്പൽ ജീവനക്കാർ, സ്കൂൾ, കോളേജ് പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ രാഷ്ട്രിയ സാമൂഹ്യ സംസ്കാരിക പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട 101 അം​ഗ കമ്മറ്റിയും രൂപികരിച്ചു.


മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ കൗൺസിലർമാരും, സാമൂഹ്യ സാംസ്കാരിക രം​ഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. ഈ മാസം 21 ന് പരിപാടികൾക്ക് തുടക്കമാകും. 


21 ന് പരിപാടിയുടെ ഭാ​ഗമായി മുൻസിപ്പൽ ടൗൺ ഹാളിൽ പാലായുടെ ചരിത്രം പറയുന്ന സെമിനാർ നടക്കും. 22 ന് സാംസ്കാരിക റാലി, പൊതു സമ്മേളനം എന്നിവ നടക്കും. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാ​ഗമായി വോളിബോൾ ടൂർണമെന്റ്, വിവിധ രം​ഗങ്ങളിലെ പ്രമുഖരെ ആദരിക്കൽ, ടാബ്ലോ,  മറ്റ് കലാപരിപാടികൾ , വൈദ്യുത ദീപാലങ്കാരങ്ങൾ , ചിത്ര പ്രദർശനം എന്നിവയും ഉണ്ടാകും. ചടങ്ങിൽ രാഷ്‌ട്രീയ  സാമൂഹ്യ സാംസ്കാരിക രം​ഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

Reactions