Hot Posts

6/recent/ticker-posts

വലവൂർ ട്രിപ്പിൽ ഐ ടിയുടെ നേട്ടം അഭിമാനകരം: ജോസ് കെ മാണി എംപി


പാലാ വലവൂരിലെ ഐ.ഐ. ഐ ടി ലെ  വിദ്യാർഥികൾക്ക് ക്യാംപസ് പ്ലേസ്മെൻ്റിൽ മോഹ പ്രതിഫലത്തിൽ പ്ലേസ്മെൻ്റ് ലഭിച്ചിരിക്കുകയാണ്. 
58.93 രൂപ വാർഷിക ശമ്പളത്തിലുള്ള ഏറ്റവും ഉയർന്ന ഓഫറും 30 ലക്ഷം രൂപയലധികം പ്രതിഫലമുള്ള ഒൻപത് ഓഫറുകളും ഇതിൽ എടുത്തു പറയേണ്ടതാണ്.


ലോകസഭാംഗമായിരിക്കേ കോട്ടയത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട സ്ഥാപനങ്ങൾ സമർഥരായ വിദ്യാർഥികളുടെ സംഗമ വേദിയാകുന്നു എന്നത് അഭിമാനവും സന്തോഷവും പകരുന്നതായി ജോസ് കെ മാണി എംപി പറഞ്ഞു. 


ഐഐഐടി യിലെ മികച്ച പ്ലേസ്മെൻ്റ് സീസണാണ് കടന്നു പോകുന്നത്. പാലായുടെ മണ്ണിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഈ നേട്ടം ഒരോ പാലാക്കാരൻ്റെയും സ്വകാര്യ സന്തോഷവും ആലങ്കാരികമായി പറഞ്ഞാൽ അഹങ്കാരവുമാണെന്നും ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചു. 



Reactions