Hot Posts

6/recent/ticker-posts

മാർത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ 1950-ാം വാർഷികം ആഘോഷിച്ചു


കാവുകണ്ടം ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ മാർത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശത്തിന്റെ 1950-ാം വാർഷികം കാവുംകണ്ടം പാരീഷ് ഹാളിൽ ആഘോഷിച്ചു. അനുജാ വട്ടപ്പാറക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. 


ബിനീറ്റാ ഞള്ളായിൽ ആമുഖ പ്രഭാഷണം നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം, ജിയാ കോഴിക്കോട്ട്, ആസ്മി തെക്കേക്കര, ജോസ് തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.


സൺഡേ സ്കൂളിലെ ഗ്രീൻഹൗസ് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മാർത്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശനത്തെ അനുസ്മരിപ്പിച്ചുകൊണ്ട് വിദ്യാർഥികൾ വഞ്ചിപ്പാട്ട് അവതരിപ്പിച്ചു.



Reactions