നൂറാം വാർഷികാഘോഷത്തിൽ 55-ാ മത്തെ വൈദികനെ വരവേൽക്കാൻ ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ ദേവാലയം. ചെമ്മലമറ്റം ഇടവക സ്ഥാപനത്തിന്റെ നൂറാം വർഷത്തിൽ പുതിയ ദേവാലായവും നവ വൈദികനേയും ലഭിച്ച സന്തോഷത്തിലാണ് ദേവാലയം.
ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളി ഇടവകയിൽ നിന്നുള്ള 55ാമത്തെ വൈദികനായി ഡീക്കൻ ജോർജ് തറപ്പേൽ ശനിയാഴ്ച രാവിലെ 9 -15 ന് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് പൗരോഹത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി അർപ്പിക്കും.
പ്രശസ്ത ക്രിസ്തീയ ഗാനരചിയതാവും സംഗീത സംവിധായകനുമായ ഫാദർ ജോസ് തറപ്പേലിന്റെ സഹോദര പുത്രനാണ് ഡീക്കൻ ജോർജ് തറപ്പേൽ. മാർ ഗ്രിഗറി കരോട്ടമ്പ്രറിയിൽ ഉൾപെടെ 54 വൈദികരാണ് ചെമ്മലമറ്റം ഇടവകയിൽ നിന്ന് ഉള്ളത്.






