Hot Posts

6/recent/ticker-posts

കളരിയാമ്മാക്കൽ പാലം തുറന്നുകൊടുക്കണം: പൗരാവകാശ സംരക്ഷണ സമിതി


പാലാ: ഒൻപത്‌ വർഷമായി പാലം പണി പൂർത്തിയായിട്ടും അപ്പ്രോച് റോഡ് നിർമ്മിക്കാതെ, ഉപയോഗിക്കുവാൻ കഴിയാതെ കിടക്കുന്ന കളരിയാമ്മാക്കൽ പാലം ഉടൻ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലാ പൗരാവകാശ സംരക്ഷണ സമിതി ജനകീയ സമരം ആരംഭിച്ചു. 


ഗാന്ധി പ്രതിമക്ക് മുൻപിൽ നടന്ന ആദ്യ സമരം മാണി സി കാപ്പൻ എംഎൽഎ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.സന്തോഷ് മണര്കാട്ട്  അധ്യക്ഷത വഹിച്ചു. 


സലിം പി മാത്യു, സജി മഞ്ഞക്കടമ്പിൽ, ബിജു പുന്നത്താനം, സാജു എം ഫിലിപ്പ്, ജോർജ് പുളിങ്കാട്, മൈക്കൾ കാവുകാട്ട്, ജോസ് വേരനാനി, സാബു എബ്രഹാം, എം പി കൃഷ്ണൻ നായർ, കെ റ്റി ജോസഫ്, ഷോജി ഗോപി, ഷിബു പൂവേലി, കൗൺസിലർമാരായ ജോസ് എടാട്ട്‌, വി സി പ്രിൻസ്, മായാ രാഹുൽ, സിജി ടോണി എന്നിവരും ജോഷി വട്ടക്കുന്നേൽ, ജോഷി നെല്ലിക്കുന്നേൽ, ആന്റോച്ചൻ, അണ്ണൻ പ്രശാന്ത്, നിബിൻ എന്നിവർ പ്രസംഗിച്ചു.



Reactions