Hot Posts

6/recent/ticker-posts

പാലാ കുരിശുപള്ളിയിൽ ആഘോഷമായ വിശുദ്ധ കുർബാന നടന്നു


പാലാ ജൂബിലി തിരുനാളിന്റെ പ്രധാന ദിനമായ ഇന്ന് ചടങ്ങുകളുടെ ഭാ​ഗമായ ആഘോഷമായ വിശുദ്ധ കുർബാന നടന്നു. പാലാ കത്തീഡ്രൽ പള്ളി സീനിയർ അസിസ്റ്റന്റ് വികാരി റവ ഫാ ദേവസ്യാച്ചൻ വട്ടപ്പലം വിശുദ്ധ കുർബാന സന്ദേശം നല്കി. നൂറുകണക്കിന് വിശ്വാസികൾ കുർബാനയിൽ പങ്കെടുത്തു.


11.30നു ജൂബിലി സാംസ്കാരിക ഘോഷയാത്ര നടക്കും. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നിന്ന് ജൂബിലി സാംസ്കാരിക ഘോഷയാത്ര ആരംഭിയ്ക്കുന്നത്.
 




ആഘോഷങ്ങളുടെ ഭാ​ഗമായി ടൂവീലർ ഫാൻസിഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം, വൈകിട്ട് 4ന് ആഘോഷമായ പട്ടണ പ്രദക്ഷിണം, രാത്രി 8.45നു തിരുനാൾ സന്ദേശം, തുടർന്ന് സമ്മാനദാനം എന്നിവ നടക്കും.


9നു രാവിലെ 5.30നു കുർബാന, 11.30നു മാതാവിന്റെ തിരുസ്വരൂപം കപ്പേളയിൽ തിരികെ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ സമാപിക്കും. കത്തീഡ്രൽ, ളാലം സെന്റ് മേരീസ് പഴയപള്ളി, ളാലം സെന്റ് ജോർജ് പുത്തൻപള്ളി ഇടവകകൾ സംയുക്തമായാണ് ജൂബിലി തിരുനാൾ ആഘോഷിക്കുന്നത്.


Reactions