കെഎസ്ആർടിസി പാലാ ഡിപ്പോയിൽ നിന്നും പുലർച്ചെ മാനന്തവാടിയിലേക്ക് പുതിയ സർവ്വീസ് ആരംഭിച്ചു. ഈ സർവ്വീസ് തൃശ്ശൂർ നിന്നും പൊന്നാനി, തിരൂർ വഴി കോഴിക്കോട് എത്തും. കോഴിക്കോടു നിന്ന് പേരാമ്പ്ര, കുറ്റിയാടി, തൊട്ടിൽ പാലം, നിറവിൽപുഴ തുടങ്ങിയ കുടിയേറ്റ മേഖല വഴിയാണ് പുതിയ സർവ്വീസ്.
വെളുപ്പിന് 4 മണിക്ക് ആരംഭിച്ച് 7.40 ന് തൃശൂരും, പൊന്നാനി, തിരൂർ വഴി 11.15-ന് കോഴിക്കോടും എത്തും. പേരാമ്പ്ര, കുറ്റിയാടി, തൊട്ടിൽ പാലം, നിറവിൽ പുഴ വഴി 2.20 ന് മാനന്തവാടിയിലെത്തും.
തിരികെ വൈകിട്ട് 6 മണിക്ക് മാനന്തവാടിയിൽ നിന്നും പുറപ്പെട്ട് വെളുപ്പിന് 4 മണിക്ക് പാലായിലും എത്തും.






