Hot Posts

6/recent/ticker-posts

സംസ്ഥാന വ്യാപകമായി പ്രളയ - ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പ് മോക്ക്ഡ്രില്‍ ഇന്ന്

പ്രതീകാത്മക ചിത്രം

കേരളത്തിലെ പ്രളയ - ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശാനുസരണം (ഇന്ന്) ഡിസംബര്‍ 29ന് മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നു.


കേരളത്തിലെ 14 ജില്ലകളും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകളും മോക്ക്ഡ്രില്ലില്‍ പങ്കെടുക്കും.


കോട്ടയം ജില്ലയില്‍ പാലാ മുന്‍സിപ്പാലിറ്റി, കൂട്ടിക്കല്‍, തിരുവാര്‍പ്പ്, ഉദയനാപുരം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകളിലാണ് ഉരുള്‍പൊട്ടല്‍-പ്രളയ സാധ്യത മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.


ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ വിലയിരുത്തപ്പെടും.



സംസ്ഥാനത്തെ 70 താലൂക്കുകളിലായി സാങ്കല്‍പ്പിക അപകട സാഹചര്യത്തെ സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക നിരീക്ഷകന്‍ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഇരുന്ന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. 

വിവിധ കേന്ദ്ര സേനകളില്‍ നിന്നുള്ള പ്രതിനിധകള്‍ ജില്ലാ തലത്തിലും താലൂക്ക് തലത്തിലും നിരീക്ഷകരായി ഉണ്ടാവും. വ്യോമസേനയുള്‍പ്പെടെയുള്ള കേന്ദ്ര രക്ഷാസേനകളുടെ രക്ഷാപ്രവര്‍ത്തനം

2018 ലെ പ്രളയ സാഹചര്യത്തില്‍ വേണ്ടി വന്നത് പോലെയുള്ള ആകാശമാര്‍ഗമുള്ള ദുരിതാശ്വാസ സാമഗ്രികളും ഭക്ഷണവും എത്തിക്കുന്ന ‘എയര്‍ ഡ്രോപ്പിംഗ്’ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ മോക്ക്ഡ്രില്ലിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

Reactions