ശബരിമല ദർശനത്തിനായി കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ക്യൂ നിലവിൽ വന്നു. നടപ്പന്തൽ മുതലാണ് പുതിയ ക്യൂ.
പൊലീസിന്റെ പുതിയ കർമ പദ്ധതിയുടെ ഭാഗമായാണ് നടപടി. കുട്ടികൾക്കും പ്രായമായവർക്കും വിശ്രമിക്കാൻ ഇരിപ്പിടവും സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം, ഇന്ന് (ഡിസംബർ 19) ഒരു ലക്ഷത്തിന് മുകളിൽ ആളുകളാണ് ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്.






