കിഴതടിയൂർ ബൈപ്പാസിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
അപകടമുണ്ടായി ഏറെ സമയം വഴിയിൽ കിടന്നിട്ടും ആളുകൾ കാഴ്ചക്കാരായി നിന്നു. നിരവധി വാഹനങ്ങൾ കടന്നുപോയിട്ടും ആരും നിറുത്തുകയും ചെയ്തില്ല.
ഒടുവിൽ തൊടുപുഴ ഭാഗത്തേക്ക് പോയ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ കൂടിയായ ഷിബു തെക്കേമറ്റം വണ്ടി തിരിച്ച് എത്തി തന്റെ കാറിൽ കയറ്റി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.






